തളിപ്പറമ്പ :തളിപ്പറമ്പിന്റെ വിവിധ ഇടങ്ങളായി കനത്ത മഴ മൂലം അപകടങ്ങൾ ഏറി വരുകയാണ്. തളിപ്പറമ്പ് മുയ്യം റോഡിൽ ഭ്രാന്തൻ കുന്നിൽ മതിൽ തകർന്ന് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കൂനം സ്വദേശി സുനേഷ് പി.പി ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സുനേഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.
അതുപോലെ തന്നെ ആന്തൂർ നഗരസഭയിലെ കോടല്ലൂർ കോൾതുരുത്തി റോഡിൽ മൂസാൻകുന്നിൽ കുറ്റൻ പാറക്കല്ല് ഇടിഞ്ഞ് വീണ് ഗതാഗതവും തടസപ്പെട്ടു. ചൊവാഴ്ച രാവിലെയോടെയാണ് സംഭവം.പാറക്കല്ല് വീഴുന്നതിന്റെ മിനുട്ടുകൾക്ക് മുന്നെയാണ് അതുവഴി സ്കൂൾ ബസ് കടന്നുപോയത്.അതുകൊണ്ട് തന്നെ വലിയൊരു അപകടമാണ് ഒഴിവായത്.

Heavy rain updates